Tuesday 15 January 2013

കവിത------ഒരു വേള

ഒരു വേള...
ഇന്നലകളീല്‍ നീയെന്‍ കൂടെ
ഉറങ്ങിയെണീറ്റു വളര്‍ന്നു
തളര്‍ന്നെന്‍ മനസിനു കുളിരേകി
ഒരു വേള ഞാനെന്ന സുഹ്രത്തിനെ കാത്തുനിന്നു.

ഇന്നു നീ‍ അതു മറന്നുവെന്തൊ തിരയുന്ന ചികയുന്ന
പക്ഷി പോലെ പറന്നകന്നു
ഒരുവേള ഞാന്‍ നിന്നിലേക്ക് പറന്നു
വന്നിരുന്നതോര്‍ക്കാതെയൊ..

നാളെയെന്ന പ്രതീക്ഷ തന്‍ തോട്ടത്തില്‍
ഞാന്‍ നട്ട ഫല വ്രക്ഷങ്ങളെന്‍ സൌഹ്രദങ്ങള്‍
വാടിയൊ വെയിലേറ്റ്..നിന്‍ ദളങ്ങള്‍
ഒടിഞ്ഞൊ വെട്ടേറ്റ് നിന്‍ ശിഖിരങ്ങള്‍...?

എങ്കിലുമെന്‍ സോദരാ കുടയുണ്ടായിട്ടെന്ത്...
പൊരി വെയിലില്‍ ചൂടാന്‍ നീയില്ലാതെയായാല്‍

സൌഹ്രദം..... അതലറുന്ന തിരമാലകളല്ല
ശാന്തമാം....തടാക ജല സംബത്താണ്
മരവിപ്പിക്കും കാറ്റിന്‍ തണുപ്പല്ലത്
മലമുകളില്‍ പോലും മനം പരത്തും
ശാന്തമാം കുളിര്‍ തെന്നലിന്‍ തലോടലാണ്
‌‌‌‌‌‌‌‌‌____________________________ടി . പി .സാലിഹ്

5 comments:

  1. ശാന്തമാം കുളിര്‍തെന്നലിന്‍ തലോടല്‍ പോലെ

    ReplyDelete
  2. കവിത വായിച്ചു...അക്ഷരത്തെറ്റുകള് തിരുത്തുക.....ആശംശകള്

    ReplyDelete
  3. അജിത്,അരുണ്‍ രാജ് നിങ്ങളുടെ നിര്‍ദേശങ്ങള്‍ക്കും അഭിപ്രായങ്ങള്‍ക്കും ഹാര്‍ദ്ദവമായി നന്ദി.....ആശംസിക്കുന്നു

    ReplyDelete
  4. നല്ല വരികള്‍ സാലിഹ് ,, ഇവിടെയെത്താന്‍ വൈകി

    ReplyDelete
  5. എല്ലാം അനുഭവങ്ങൾ വാരി വലിച്ചു എഴുതിയതാണ് ...പ്രോത്സാഹനത്തിനു ഒരുപാട് നന്ദി . ഫൈസൽ ബാബു

    ReplyDelete