Monday, 19 January 2015

പ്രവാസത്തിന്റെ നോവുകൾലിഫ്റ്റിന്റെ വെളിച്ചമെത്താത്ത
കോണിപ്പടിയുടെ അരികത്ത്
അടക്കി പിടിച്ച തേങ്ങൽ കേൾക്കാം

വേലയില്ലാത്തവന്റെ  വേദനയിൽ
നിന്നുയരുന്ന  രോദനമാണത്
പ്രതീക്ഷയുടെ വൻ നേട്ടങ്ങൾ സ്വപ്നം കാണുന്ന
പ്രവാസ ജീവിതത്തിലെ നിത്യ അനുഭവവും .

ഒന്നും വേണ്ടായിരുന്നു എന്ന് തോന്നുന്നത് ഇപ്പോഴാണ്
അലച്ചിലുകൾക്കവസാനം ലഭിക്കുന്ന
അഭയ കേന്ദ്ര ങ്ങളെ കുറിച്ചാശങ്ക തോന്നിയാലും
ഇതു തന്നെയണവസ്ഥ

ചോർച്ച നിലക്കാത്ത ഓലക്കൂരയിൽ
തണുത്തു വിറക്കുന്ന മകൾക്കൊരാണ്‍ തുണ
തിരയുന്ന പിതാവിനും
 പ്രതീക്ഷയുടെ നൂൽ പ്പാലത്തിൽ അക്കരെ
 എത്തിയ യുവാവിനും  ഒരേ ആശങ്ക തന്നെ
                                                                ടി .പി .സാലിഹ്

Tuesday, 15 January 2013

കവിത------ഒരു വേള

ഒരു വേള...
ഇന്നലകളീല്‍ നീയെന്‍ കൂടെ
ഉറങ്ങിയെണീറ്റു വളര്‍ന്നു
തളര്‍ന്നെന്‍ മനസിനു കുളിരേകി
ഒരു വേള ഞാനെന്ന സുഹ്രത്തിനെ കാത്തുനിന്നു.

ഇന്നു നീ‍ അതു മറന്നുവെന്തൊ തിരയുന്ന ചികയുന്ന
പക്ഷി പോലെ പറന്നകന്നു
ഒരുവേള ഞാന്‍ നിന്നിലേക്ക് പറന്നു
വന്നിരുന്നതോര്‍ക്കാതെയൊ..

നാളെയെന്ന പ്രതീക്ഷ തന്‍ തോട്ടത്തില്‍
ഞാന്‍ നട്ട ഫല വ്രക്ഷങ്ങളെന്‍ സൌഹ്രദങ്ങള്‍
വാടിയൊ വെയിലേറ്റ്..നിന്‍ ദളങ്ങള്‍
ഒടിഞ്ഞൊ വെട്ടേറ്റ് നിന്‍ ശിഖിരങ്ങള്‍...?

എങ്കിലുമെന്‍ സോദരാ കുടയുണ്ടായിട്ടെന്ത്...
പൊരി വെയിലില്‍ ചൂടാന്‍ നീയില്ലാതെയായാല്‍

സൌഹ്രദം..... അതലറുന്ന തിരമാലകളല്ല
ശാന്തമാം....തടാക ജല സംബത്താണ്
മരവിപ്പിക്കും കാറ്റിന്‍ തണുപ്പല്ലത്
മലമുകളില്‍ പോലും മനം പരത്തും
ശാന്തമാം കുളിര്‍ തെന്നലിന്‍ തലോടലാണ്
‌‌‌‌‌‌‌‌‌____________________________ടി . പി .സാലിഹ്

Thursday, 25 October 2012

“കണ്ടില്ലെ ഈ മാറ്റം താങ്ക്യു ഗള്‍ഫ് ഗേറ്റ്”

                        നമ്മുടെ നാട്ടില്‍ ഒരു ചെറുപ്പക്കാരന്‍ ഭക്ഷണത്തിനായി അടുക്കളയില്‍ എത്തി.ആ മകന്‍ ഉമ്മയൊട് തിരക്കി.
“ഉമ്മാ കഴിക്കാനെന്തുണ്ട്? 
“ചോറും മുരിങക്കാ കറിയും” ഉമ്മ പറഞു
“അതെ ഉള്ളൂ എനിക്കത് ശരി ആവില്ല പൊരിച്ച മീന്‍ എങ്കിലും വേണമായിരുന്നു ഞാന്‍ പുറത്തു നിന്ന് കഴിച്ചോളാം” അതും പറഞു മകന്‍ ഇറങി നടക്കാനൊരുങി പക്ഷെ ഉമ്മയുടെ നിര്‍ബന്‍ഡം കാരണം അല്‍പ്പം കഴിക്കാന്‍ തയ്യാറായി.
“ഹോട്ടല്‍ ഭക്ഷണം അത്ര നല്ലതല്ല. 

നീ വെറുതെ പണം കൊടുത്ത് രോഗം വാങരുത്”
ഇപ്പറഞതൊന്നും ചെവി കൊള്ളാതെ വിളബിയതെല്ലാം പെട്ടെന്ന് കഴിച്ച് അയാള്‍ നഗരത്തിലെ
ചിക്കന്‍ റോസ്റ്റിലേക്ക് നീങി....വേണ്ടതല്ലാം നല്ലപോലെ തട്ടി,മാത്രമല്ല ഇതൊരു പതിവാകുകയും ചെയ്തു
           ഈ സുഹ്രത്ത് വിവാഹിതനായി ബാധ്യതകള്‍ ഏറിയപ്പോള്‍ എല്ലാവരും ചെയ്ത പോലെ അവനും വിമാനം കയറി അറബ് നാട്ടില്‍ എത്തി....ഭക്ഷണ കാര്യത്തില്‍ പഴയ പോലെ തന്നെ...
2 മാസം ദേഹമനങാത്ത ജോലി ചെയ്ത രോഗിയായി ഡോക്ടര്‍ക്ക് മുന്നിലെത്തിയ  അവന് ഡോക്ടര്‍ മത്സ്യ മാംസാദികള്‍ ഉപേക്ഷിക്കാന്‍ കല്‍പ്പിച്ചു....“നിങള്‍ പച്ചക്കറി ശീലമാക്കുക പണം കുടുതല്‍ കൊടുത്തെന്ന് കരുതി ഭക്ഷണം നന്നാവണം എന്നില്ല..വെറുതെ പണം കൊടുത്ത് രോഗം വാങരുത് പ്രത്യേകിച്ച് ഗള്‍ഫ് നാട്ടില്‍”
             മറ്റൊരു മധ്യാഹ്നം അയാള്‍ ഭക്ഷണപ്പുരയില്‍ ...വെയ്റ്റര്‍ പല തരം വിഭവങള്‍ നിരത്തി
പക്ഷെ അയാള്‍ ആവിശ്യപ്പെട്ടത് ഒന്നു മാത്രം “ഖുബ്ബുസും തൈരും”
“അതെന്ത് പറ്റി?എന്നും ചിക്കന്‍ കൂടാതെ പറ്റില്ലായിരുന്നു എന്താ ഈ മാറ്റത്തിന് കാരണം? “അത് ഒ..ഒന്നുമില്ല എങ്കി...എങ്കിലും പണം കൊടുത്ത് രോഗം വാങാന്‍ ഞാനില്ല മോനെ......! വെയ്റ്ററുടെ ചോദ്യങളില്‍ നിന്നും രക്ഷപ്പെടാന്‍
അയാള്‍ നേരെ തല വെട്ടിച്ച് നോക്കിയത്
സക്കീര്‍ ക്കാ വെച്ച ചുവപ്പു ബോഡിലേക്കായിരുന്നു അതില്‍ ഇങനെ എഴുതിയിട്ടുണ്ടായിരുന്നു
“കണ്‍ടില്ലെ ഈ മാറ്റം താങ്ക്യു ഗള്‍ഫ് ഗേറ്റ്”

Saturday, 6 October 2012

കാറ്റിലെ കടലാസ് --കടലിനക്കരെ നിന്നും

                                              കഥാ നായകൻ ഗഫൂറിന്റെ പരിചയാക്കാരനാൺ കുഞ്ഞിമാ‍യിൻ  .എന്നും ജോലി കഴിഞ്ഞ് വന്നാൽ അവർ കൂടിയിരുന്ന് വിവിധ രുചികൾ ഉള്ള ജ്യുസും ഷവർമയും കഴിക്കൽ പതിവാൺ .          കുഞ്ഞിമായിൻ ഒരു തിരുപ്പനാണെന്നും അധികം അടുക്കണ്ട എന്നും  എല്ലാവരും ഗഫൂറിനോട് പറയാറുണ്ട് .പക്ഷെ നല്ല വായട്പ്പൻ ന്യായങ്ങൾ പറയുന്ന കുഞ്ഞിമായിനെ അങ്ങനെ ചിന്തിക്കാൻ ഗഫൂറിനാവില്ല...                                                                                                                                                                                  ഇനി എന്താൺ കൂഞ്ഞിമായിൻ ചെയ്തത് എന്നറിയാൻ നിങ്ങൾക്കാഗ്രഹമില്ലെ ..ഉണ്ടെങ്കിൽ തുടർന്നു വായിക്കു                                                                                                                                                  ...ആദ്യം ഇവർ തമ്മിലുള്ള സംഭാഷണത്തിൽ നിന്നും തുടങ്ങാം                                                 .കൂഞ്ഞിമായിൻ:-നിങ്ങൾക്ക് ഇപ്പൊ അവിടെ തന്ന്യാണൊ പണി?                                                 .       ഗഫൂർ:-പള്ളിയുടെ അടുത്തെ “ഫൈൻ ഡ്രസ്”                                                                               .        കൂഞ്ഞി മായിൻ:- എങ്ങിന്യാ അവിടെ ശമ്പളമൊക്കെയുണ്ടൊ?ആ വിശ്യത്തിൻ ലീവൊക്കെ കിട്ടുമൊ?                                                                                                                                                  
.ഗഫൂർ:(അല്പം ആശ്വാസത്തോടെ) ആ ഉണ്ട് 2000 ദിർഹം ശമ്പളവും നിത്യവും ചായ പൈസ 5 ദിർഹംസും കിട്ടും ---(ഒരു ജോലിയും ചെയ്യാനറിയാത്ത ഗഫൂറിൻ അതു തന്നെ വലുതായിരുന്നു)പിന്നെ നാട്ടൂകാരനായത് കൊണ്ട് വിസക്ക് കാശും വാങ്ങിയിട്ടില്ല..                             . .         ഗഫൂറിന്റെ ആശ്വാസ് വാക്കുകൾ കുഞ്ഞി മായിന് അത്ര രസിച്ചില്ല     അയാൾ തുടർന്നു             . “എനക്ക് പിരാന്തുണ്ടൊ ഈ ശമ്പളത്തിൽ ആടെ പണി എടുക്കാൻ ആ സിന്ദീടേ കടേ പോയി നോക്ക് വിസക്ക്  പൈസീല്യാ 3000 ദിർഹം ശമ്പളൂം പിന്നെ വെള്ളി ഫുൾ ലീവും നാട്ടിൽ പോകുമ്പൊ ബോണസും“       ഞി..വന്നിട്ട് കൊറെ ആയില്ലെ വേറേ ജോലി നോക്കപ്പാ ..അന്റെ കാര്യം ഞാനൊരാളോട് പറയാം അപ്പൊയെക്കും ഇവിടുന്ന് ചാട് ..അത്യവിശ്യം ഭാഷയും നാടും ഒക്കെ അറിയുന്ന ങളെക്കെ എന്ത് നോക്കാനാ....?                                                                                             .             ഇത്രയും പറഞ്ഞ്  “റബ്ബേ  ഡ്രസ് കുറേ അലക്കാനുണ്ട് വേഗം ചെന്നില്ലേൽ ബാത്റൂം ഫുൾ ആവും” എന്ന് പറഞ്ഞ് അയാൾ നീങ്ങി .                                                                                            ..   .      റൂമിലേക്ക് പോവും വഴി ഗഫൂർ ഒന്നാലോചിച്ചു കുഞ്ഞി പറഞ്ഞതിലും കാര്യമുണ്ട്..എത്രകാലമായി ഇവിടെ ഈ ശമ്പളത്തിൽ ..വെള്ളി മുഴുവൻ ലീവ് തന്നാലെന്താ ?എന്നൊക്കെയുള്ള ചോദ്യങ്ങൾ ഉയർന്നു വന്നു ..എങ്കിലും മുതലാളി അന്നു വിസയും ജോലിയും തന്നില്ലായിരുന്നെങ്കിൽ  ..............അതും ഗഫൂർ ആലോചിച്ചു...പക്ഷെ നാട്ടിൽ വിടാതെയും ലീവെടുക്കാൻ സമ്മതിക്കാതെയും മുതലാളി ബുദ്ധിമുട്ടിച്ചതോർത്തപ്പോൾ ഗഫൂർ അതു മറന്നു........        .             ദിവസങ്ങൾ നീങ്ങി മനസിൽ ഒരു മടുപ്പ്  വന്നത് കൊണ്ടാവാം മുതലാളി പറയുന്ന ചെറിയ കാര്യങ്ങൾ പോലും അവൻ വലുതായി തോന്നി ...ഇടക്കിടെ കുഞ്ഞിമായിന്റെ സന്ദർശനവും ഉപദേശവും കൂടി ആയപ്പോൾ ആ‍ മടുപ്പ് മുഴുവനായി ...മറ്റെന്തിനൊ കോപിഷ്ടനായി വന്ന മുതലാളി ഗഫൂറിൻ നേരെ അകാരണമായി ആക്രോഷിച്ചതും ഒരിടത്ത് ചാൻസ് ഉണ്ടെന്ന്  കുഞ്ഞിമായിൻ പറഞ്ഞതും ഒന്നിച്ചായതിനാൽ ...ഗഫൂർ ആ വിസ കാൻസൽ ചെയ് തു.                                          .      .       ഗഫൂർ നേരെ ചെന്ന് കുഞ്ഞിമായിനെ കണ്ടു അവൻ അവസാ‍നമായി പറഞ്ഞ ഓഫറായിരുന്നു മനസിൽ വർഷത്തിലൊരു മാസ ലീവും പിന്നെ ടിക്കറ്റൂമുണ്ടെന്ന് കേട്ടപ്പോൾ അതിൽ കയറാനായി മനസ് പിടഞ്ഞു..                                                                                                                                       .     പീടിക വരാന്തയിലിരുന്ന് സാൻ വിച്ച് കഴിക്കുന്ന കുഞ്ഞിമായിൻ ...ഗഫൂർ കാര്യങ്ങൾ പറഞ്ഞു ..പക്ഷെ കുഞ്ഞിമായിൻ നിന്നു പരുങ്ങി അയാൾ പ്രത്യേകിച്ച് ഒന്നുമറിയാതെയാൺ ഇത്രയും പറഞ്ഞത് അത് കൊണ്ടാൺ അയാളെ തിരിപ്പൻ എന്ന് വിളിക്കുന്നത് ... എങ്കിലും പരുങ്ങൽ പുറത്ത് കാണിക്കതെ അവൻ പറഞ്ഞു”അതെ ഞാൻ സംസാരിച്ചിട്ട് വിളീക്കാം” ഒ കെ പറഞ്ഞ് ഗഫൂർ തിരിച്ചു നടന്നു ..                                                                                                                                         .               ദിവസങ്ങൾ കഴിഞ്ഞു കുഞ്ഞിമായിനുമില്ല വിസയും ഇല്ല കാൻസൽ ചെയ്റ്റാൽ ആകെ 30 ദിവസമെ ദുബൈൽ തങ്ങാവൂ ...കുഞ്ഞിമായിനെ വിളിക്കുമ്പോൾ അവനോരൊ അടവ് പറഞ്ഞ് ഒഴിവാകും  ..ജോലി നഷ്ട്പ്പെട്ട കാര്യം ആരും അറിഞ്ഞിട്ടില്ല ..അറിഞ്ഞാൽ പരിഹസിക്കപ്പെടാൻ പിന്നെ ഒന്നും വേണ്ട ..പക്ഷെ എത്ര നാൾ: മൂടി വെക്കാൻ പറ്റും                                                             .          ഒരു വെള്ളിയാഴ്ച ജുമുഅ കഴിഞ്ഞിറങ്ങുമ്പോൾ ഗഫൂർ കുഞ്ഞിമായിനെ നേരിൽ കണ്ടു ..തടഞ്ഞു വെച്ച് ചോദിച്ചു “എവിടെടാ പഹയാ ജോലി”   “ജോലിതരാൻ ഞാനാരാ ലേബർ ഓഫീസറൊ”?  കുഞ്ഞിമായിന്റെ വ്രത്തികെട്ട മറുപടി.. അതു കേട്ട് ക്ഷുഭിതനായ ഗഫൂർ മായിന്റെ കഴുത്തിൻ കയറി പിടിച്ചു ആളുകൾ അടുത്തു കൂടി കാരണം അന്വേക്ഷിക്കുന്നതിൻ മുമ്പ് തന്നെ മായിൻ അവരൊട് പറഞ്ഞു “അതെ ജോലി കൊടുക്കാമെന്ന് അയാൾ ‘സിന്ദി’ പറഞ്ഞീനി പക്ഷെ പണിക്കാരൻ റഷ്യൻ അറിയണമെന്ന് പിന്നീടല്ലെ അയാള് പറെണത് അതിനിപ്പം ഞാൻ എന്ത് ചെയ്യാനാ” ......................കേട്ടൂ‍ നിന്നവർക്ക് പിരിഞ്ഞു പോവാൻ ഇത്രയും മതിയായിരുന്നു. അവർ പിരിഞ്ഞു പോയി തക്കം നോക്കി മായിനും                                                                                                   .                ഒരിക്കലും പ്രതീക്ഷിക്കാത്ത മറുപടികൾ കേട്ട് നിരാശനായ ഗഫൂർ തലയും താഴ്ത്തി റൂമിലേക്ക് നടന്നു..റൂമിലെ ആളുകൾ ഈ സംഭവങ്ങൾ അറിയരുതെ എന്നവൻ പ്രാർത്ഥിച്ചു കൊണ്ടിരുന്നു..                                                                                                                                             .               അവൻ റൂമിൽ കയറി ഒന്നുമറിയാത്തവനെ പോലെ കട്ടിലിൽ ഇരുന്നു ...പക്ഷെ എല്ലാമറിഞ്ഞ റൂം മേറ്റ്സ് അവനെ വിഷമിപ്പിച്ചില്ല ..ശരിക്കും മായിന്റെ കുടുക്കിൽ പെട്ടതിൻ അവർ അവനെ പരിഹസിക്കേണ്ടതാൺ പക്ഷെ സമയം മനസിലാക്കി അവർ സംയമനം പാലിച്ചൂ അതെ യദാർത്ത കൂട്ടുക്കാർ അങ്ങനെയാൺ ആപത്തു വരുമ്പോൾ കൂടെ നിൽക്കണം.                                   .            എല്ലാവരും ഭക്ഷണ ശേഷം ഗഫൂറിന്റെ കാര്യം ചർച്ച ചെയ്തു പോം വഴികൾ കണ്ടെത്തി...ആ മനുഷ്യ സ്നേഹികളുടെ ഒരുപാട് ദിവസത്തെ പരിശ്രമം..അല്ലെങ്കിൽ ഗഫൂറിന്റെ കുഞ്ഞുങ്ങളുടെ ഭാഗ്യം  ജോലി ശരിയായി                                                                                                 .             ജോലികിട്ടിയ വക തന്റെ റബ്ബിനോട് നന്ദി അറിയിക്കാനായി അവൻ പള്ളി ലക്ഷ്യമാക്കി നാടന്നു..ഗല്ലിക്കിടയിലെ പള്ളിയിലേക്ക് അല്പം കാലിസ്ഥലമുണ്ട് കാലാണ്ടൂ പോകുന്നത്ര മണലുള്ള സ്ഥലം  ..അതിലൂടേ പാട് പെട്ട് നടക്കുന്നതിനടയിൽ ഒരു വെള്ള മങ്ങിയ കടലാസ് ഗഫൂറിന്റെ അടുത്തേക്ക് പറന്നെത്തി അതിൽ ഇങ്ങനെ എഴുതിയിരുന്നു.                                                                  .         “ഗഫൂറേ ... ഒരർത്തിൽ നീ ചെയ്റ്റത് ശരി ആയിരുന്നു ..നിന്റെ നാട്ടുകാരൻ മുതലാളീ നിന്നെ അത്രക്ക് ദ്രോഹിച്ചിട്ടുണ്ട് ...പക്ഷെ അത് മറ്റുള്ളവരുടേ വാക്ക് കൊണ്ടായതാൺ നിനക്ക് തെറ്റിയത് ..നിന്റെ മക്കളുടെ ഭാഗ്യമൊ നിന്റെ നല്ല മനസൊ നിന്നെ തുണച്ചിരിക്കുന്നു ..പക്ഷെ ഇനിയിതാവർത്തിച്ചൂ എന്ന് വരില്ല .....                                                                                                     .           ഒരാവർത്തി കൂടി വായിക്കണമെന്നുണ്ടായിരുന്നു പക്ഷെ ശക്തമാ‍യ കാറ്റ് വന്ന് ആ കടലാസ് തട്ടിപ്പറിച്ച് പോയി.കാറ്റടങ്ങി  ..................                                                                                                  .    “പടച്ചവനെ നീ തുണച്ചില്ലായിരുന്നുവെങ്കിൽ എന്റെ ജീവിതവും ഈ കാറ്റിലെ കടലാസ് പോലെ ആകുമായിരുന്നില്ലെ”  (ആത്മഗതം )